Asianet News MalayalamAsianet News Malayalam

'ആന്‍റണി' ബോക്സോഫിസിൽ നേടിയത് എത്രയെന്ന് അറിയുമോ? ഒപ്പം കാത്തിരുന്ന 'ജോണിക്കുട്ടി'യും കാണാം, ആഹാ മനോഹരം!

വേൾഡ് വൈഡ് കളക്ഷനിലൂടെ 11 കോടി രൂപയാണ് 'ആന്‍റണി' ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

Joju George Joshiy New movie Antony Johnykutty Lyrical Video out Vijayaraghavan, Chemban Vinod, Nyla Usha, Kalyani Priyadarshan asd
Author
First Published Dec 12, 2023, 8:13 PM IST

ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്ത ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം 'ആന്റണി'യിലെ 'ജോണിക്കുട്ടി' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. സന്തോഷ് വർമ്മ വരികൾ രചിച്ച ഗാനം മധു ബാലകൃഷ്ണൻ, ജേക്സ് ബിജോയ്, അഖിൽ ജെ ചന്ത് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കേൾക്കാൻ ഇമ്പമുള്ള ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജേക്സ് ബിജോയ് തന്നെയാണ്. ലിറിക്കൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് അൽബിച്ചൻ അതികാരം. മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുന്ന 'ആന്റണി' ഡിസംബർ 1 നാണ് തിയറ്റർ റിലീസ് ചെയ്തത്. വേൾഡ് വൈഡ് കളക്ഷനിലൂടെ 11 കോടി രൂപയാണ് 'ആന്‍റണി' ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ കോൺ​ഗ്രസുള്ളപ്പോൾ മണി ഹീസ്റ്റ് കഥകൾ ആർക്ക് വേണം, '351 കോടി' പരിഹാസവുമായി പ്രധാനമന്ത്രി

ജോജുവിന് പുറമെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വർമ്മയുടെതാണ്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ചൊരുക്കിയ സിനിമയാണിത്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഒ: ശബരി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios