Asianet News MalayalamAsianet News Malayalam

ജോജു ജോർജിന്റെ 'ഇരു മുഖം', ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമയാണ്  'ഇരു മുഖം'.

Joju George new film with Sharafuddin
Author
Kochi, First Published Aug 18, 2021, 2:02 PM IST


ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ റിലീസ് ചെയ്തു. 'ഇരു മുഖം' എന്ന് ആണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകൻ ദിലീഷ് പോത്തൻ അടക്കമുള്ളവര്‍ ആണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. നവാഗതനായ ഷറഫുദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. തിരക്കഥ ബിജു ആർ പിള്ള. ലൈൻ പ്രൊഡ്യുസർ എൻ. എം ബാദുഷ. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബർ മാസത്തിൽ ആരംഭിക്കും.

നവതേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാർ ആണ് ചിത്രം നിർമിക്കുന്നത്.

പിആർ ഒ മഞ്‍ജു ഗോപിനാഥ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios