ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം മധുരം റിലീസിന് തയ്യാറെടുക്കുന്നു.

ജോജു ജോര്‍ജ് (Joju George) നായകനാകുന്ന ചിത്രമാണ് മധുരം. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധുരം എന്ന പുതിയ ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജോജുവിന്റെ ജന്മദിനത്തില്‍ മധുരമെന്ന ചിത്രത്തിന്റെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

View post on Instagram

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചിത്രം ഒരു പ്രണയകഥയായിരിക്കും പറയാൻ പോകുന്നത്. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധുരം എന്ന ജോജു ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ മധുരമെന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ജോജു ജോര്‍ജ് പറയുന്നു.

മധുരം എന്ന പുതിയ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്.

അര്‍ജുൻ അശോകനും മധുരമെന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഹിഷാബ് അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്, മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ മധുരത്തില്‍ വേറിട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.