Asianet News MalayalamAsianet News Malayalam

'വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും'; 'ചാവേർ' ഒടിടിയെ കുറിച്ച് ജോയ് മാത്യു

ഒക്ടോബർ അ‍ഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ചാവേർ.

joy mathew chaver movie ott release date announcement post tinu pappachan nrn
Author
First Published Nov 16, 2023, 11:54 PM IST

കുഞ്ചാക്കോ ബോബനെ നായകനാക്കി  ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് ചാവേർ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം നേടാൻ സാധിച്ചിരുന്നില്ല. പിന്നാലെ മനഃപൂർവമായി ചിത്രത്തിനെതിരെ ഡി​ഗ്രേഡിം​ഗ് നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ചാവേർ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ് ഈ അവസരത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജോയ് മാത്യു കുറിച്ച വാക്കുകളാണ് ശ്ര​ദ്ധനേടുന്നത്. 

'ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും. അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട ശ്രദ്ധിക്കുക: വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും ,വായിച്ചു രസിപ്പിൻ', എന്നാണ് ചാവേർ ഒടിടി പോസ്റ്റർ പങ്കുവച്ച് ജോയ് മാത്യു കുറിച്ചത്. 

ഒക്ടോബർ അ‍ഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ചാവേർ. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രമൊരു പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്നു. ആന്റണി വർ​ഗീസ്, അർജുൻ അശോകൻ, മനോജ് കെ യു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നവംബർ 24നാണ് ഒടിടിയിൽ എത്തുന്നത്. സോണി ലിവിന് ആണ് ഓടിടി അവകാശം വിറ്റുപോയിരിക്കുന്നത്. 

ചരിത്രം കുറിച്ച് 'അദൃശ്യജാലകങ്ങൾ'; താരമായി ടൊവിനോ, പുത്തൻ നേട്ടം ഇങ്ങനെ

അജഗജാന്തം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയും പ്രമേയാക്കിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ആന്‍റണി വര്‍ഗീസ് ആദ്യമായി ഫൈറ്റ് ഇല്ലാതെ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചാവേര്‍. കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രം നിര്‍മിച്ചത് കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios