വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ താൻ ഉണ്ടാക്കിയിട്ടുണ്ടെന്നും ജൂഡ്. 

ടൻ ആന്റണി വർ​ഗീസിന് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധം ഉണ്ടെന്നും സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് പറഞ്ഞു. 

'വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. മെനിഞ്ഞാന്ന് പാവം പെപ്പെയെ കുറിച്ച് പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറിപ്പോയി പറഞ്ഞ കാര്യവും വേണ്ടായിരുന്നു, പെപ്പെയുടെ പെങ്ങള്‍ക്കും ഫാമിലിക്കും ഒരുപാട് വിഷമം ആയിട്ടുണ്ടാകും അവരോട് മാപ്പ് പറയുകയാണ്. അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ല. ഞാൻ ആ നിർമ്മാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി', എന്നാണ് ജൂഡ് പറഞ്ഞത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം.

അഡ്വാൻസ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്‍ഗീസ് പിൻമാറി എന്നായിരുന്നു ജൂഡിന്‍റെ ആരോപണം. ഇതിന്‍റെ അഡ്വാന്‍സ് ഉപയോഗിച്ചാണ് ആന്‍റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് പറഞ്ഞിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ആന്‍റണി രംഗത്തെത്തി. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിജയം തന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. ചെയ്യാനിരുന്ന ഒരു സിനിമയെ കുറിച്ച് ആശങ്കള്‍ വ്യക്തമാക്കിയപ്പോള്‍ ജൂഡ് ആന്തണി ജോസഫ് അസഭ്യം പറയുകയായിരുന്നുവെന്നും ആന്റണി വര്‍ഗീസ് വെളിപ്പെടുത്തി. 

നമ്മുടെ ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെ ? പോയവർക്ക് പോയി; വിമർശിച്ച് മംമ്ത മോഹൻദാസ്

ഞാൻ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 2020 ജനുവരി 27. ഞാൻ എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 2021 ജനുവരി 18. അതായത് അവരുടെ പണം തിരിച്ചു നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എല്ലാ രേഖങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാം എന്നും ആന്‍റണി പറഞ്ഞിരുന്നു. 

'പുറത്താക്കിയതില്‍ വളരെ സന്തോഷം' | Omar Lulu | Bigg Boss Malayalam Season 5