വാഗതനായ സുഭാഷ് ലളിത സുബ്രഹമണ്യന്‍ സംവിധാനം ചെയ്യന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 'ജുംബാ ലഹരി' എന്ന് പേരിട്ടിരിക്കുന്ന  ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖമാണ്. കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കളില്‍ പലരും ജുംബാ ലഹരിയിലുണ്ട്. ഷാലു റഹീം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. റെസ്റ്റ്ലെസ് മങ്കീസിന്‍റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍വ്വഹിക്കുന്നത്.  തിരക്കഥയൊരുക്കിയിരിക്കന്നത് ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണ്.