ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജൂനിയർ ആർട്ടിസ്റ്റ്
പരസ്യത്തിന്റെ കാര്യം പറഞ്ഞ് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും നടി ആരോപിക്കുന്നു.
കൊച്ചി: പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്ന് ജൂനിയർ ആർട്ടിസ്റ്റ്. സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. എറണാകുളത്തെ ക്രൗൺ പ്ലാസ എന്ന ഹോട്ടലിൽ പരസ്യത്തിന്റെ കാര്യം പറഞ്ഞ് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും നടി ആരോപിക്കുന്നു.
നടന്‍ ബാബുരാജിന് എതിരെയും രംഗത്തെത്തിയത് ഈ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണ്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ബാബു രാജിനെതിരായ പരാതി.സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. വിഷയം നേരത്തെ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്‌പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.
താൻ കൊച്ചി ഡിസിപിയായിരിക്കുമ്പോൾ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്ന് മലപ്പുറം എസ്.പി എസ് ശശിധരൻ സ്ഥിരീകരിച്ചു. പെൺകുട്ടിയോട് പരാതിപ്പെടാൻ ആവശ്യപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നൽകിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞ് പോയങ്കിലും വന്നതുമില്ലെന്നും എസ്‌പി വ്യക്തമാക്കി.
മാറ്റം അനിവാര്യം, സുരക്ഷിതമായ തെഴിലിടം ഒരുമിച്ച് സൃഷ്ടിക്കാം: ഡബ്യൂസിസി
താൻ കൊച്ചി ഡിസിപിയായിരിക്കുമ്പോൾ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്ന് മലപ്പുറം എസ്.പി എസ് ശശിധരൻ സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിയോട് പരാതിപ്പെടാൻ ആവശ്യപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നൽകിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞ് പോയങ്കിലും വന്നതുമില്ലെന്നും എസ്‌പി വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..