Asianet News MalayalamAsianet News Malayalam

സലാറിന് ശേഷം പ്രശാന്ത് നീൽ, നായകൻ ജൂനിയർ എൻടിആർ; പണം മുടക്കാൻ മൈത്രി മൂവി മേക്കേഴ്‌സ്

പ്രശാന്ത് നീൽ- ജൂനിയർ എൻ ടി ആർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം.

junior ntr and prashanth neel movie start rolling
Author
First Published Aug 9, 2024, 10:32 PM IST | Last Updated Aug 9, 2024, 10:32 PM IST

തെലുങ്കു സൂപ്പർ താരം ജൂനിയർ എൻ ടി ആറിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടന്നു. കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് 'എൻ. ടി. ആർ. നീൽ' എന്നാണ്. തെലുങ്കിലെ വമ്പൻ നിർമ്മാണ ബാനറുകളായ മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

സംവിധായകൻ പ്രശാന്ത് നീലും നായകൻ ജൂനിയർ എൻ ടി ആറും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് പൂജ ചടങ്ങിൽ പങ്കെടുത്തത്. മൈത്രി മൂവി മേക്കേഴ്സ്, എൻ. ടി. ആർ ആർ ആർട്സ് എന്നിവയുടെ ബാനറിൽ കല്യാൺ റാം നന്ദമൂരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രം സംക്രാന്തി സമയത്ത് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ 2026 ജനുവരി 9ന് റിലീസ് ചെയ്യും. 

ഷാജി കൈലാസിന്റെ മകൻ നായകനാകുന്ന ചിത്രം; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ഫസ്റ്റ് ലുക്ക്

പ്രശാന്ത് നീൽ- ജൂനിയർ എൻ ടി ആർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം, കെ ജി എഫ് സീരിസിനോട് കിടപിടിക്കുന്ന വലിപ്പത്തിലും നിലവാരത്തിലും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. രചന- പ്രശാന്ത് നീൽ, ഛായാഗ്രഹണം- ഭുവൻ ഗൗഡ, സംഗീതം- രവി ബസ്‌റൂർ, പ്രൊഡക്ഷൻ ഡിസൈൻ- ചലപതി. പിആർഒ- ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആര്‍ ആര്‍ ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം രാജമൗലി ആയിരുന്നു സംവിധാനം. രാം ചരണും പ്രധാന വേഷത്തില്‍ എത്തിയരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios