വമ്പൻ ഹിറ്റായ ചിത്രം ഒടിടിയില്‍.

വൻ ഹിറ്റായ ചിത്രമാണ് ദേവര. ജൂനിയര്‍ എൻടിആറിന്റെ ദേവര 500 കോടി ക്ലബിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഹൈപ്പിനൊത്ത് ചിത്രത്തിന് വൻ കളക്ഷൻ നേടാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇന്ന് ദേവര നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍ പ്രമുഖ സിനിമാ അനലിസ്റ്റുകളായ സാക്‍നില്‍ക് പുറത്തുവിട്ടതിലാണ് 344.59 കോടി എന്ന് വ്യക്തമാക്കുന്നത്. വിദേശത്ത് നിന്ന് ദേവര 76.5 കോടി രൂപയാണ് നേടിയത്. മികച്ച പ്രതികരണം ഒടിടിയില്‍ നേടാനാകുന്നുണ്ട്. ജൂനിയര്‍ എൻടിആര്‍ സോളോ നായകനായ ചിത്രങ്ങളില്‍ വിജയത്തില്‍ ഒന്നാമതാണ് നിലവില്‍ ദേവരയെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ട്. റെക്കോര്‍ഡ് പ്രതിഫലമാണ്് ജാൻവി കപൂര്‍ വാങ്ങിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകമെന്ന പ്രതീക്ഷ ശരിയായിരിക്കുകയാണ്.

Read More: എത്രയാണ് ഓപ്പണിംഗ് കളക്ഷൻ?, പ്രേമലുവിന് ശേഷം സര്‍പ്രൈസാകുമോ ഐ ആം കാതലൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക