ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

ൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ ട്രെയിലർ നാളെ (10 സെപ്റ്റംബർ 2024) വൈകീട്ട് 5 മണിക്ക് പുറത്തുവിടും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാ​ഗം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. നന്ദമുരി കല്യാൺ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്. 

'ഭൈര' എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളിവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ​ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ​ഗാനമായ 'ദാവൂദി'ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ​​ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'ചിലപ്പോള്‍ ഒരു തനി വീട്ടമ്മ, ചിലപ്പോള്‍ മോഡേണ്‍ വൈഫ്'; പേളിയെക്കുറിച്ച് ആരാധകർ

അതേസമയം, പ്രീ സെയിലില്‍ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുഎസില്‍ അടക്കം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദേവര. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..