2017ല്‍ റിയല്‍ ആൻഡ് പൈററ്റ്സ് എന്ന സിനിമയില്‍ സള്ളി നായികയായി അഭിനയിച്ചിട്ടുണ്ട്.

കൊറിയൻ പോപ് താരം സള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലെ സ്വവസതിയിലാണ് സള്ളിയെ മരിച്ച നിലയില്‍ കണ്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സള്ളിയെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മാനേജറായിരുന്നു പൊലീസിനെ അറിയിച്ചത്. ചോയി ജിൻ റി എന്ന സള്ളി കടുത്ത വിഷാദ രോഗിയായിരുന്നുവെന്നും മാനേജര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍, ദുരൂഹമണത്തിനുള്ള തെളിവോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി 'വെറൈറ്റി' റിപ്പോര്‍ട്ട് ചെയ്യുന്നു. 2005ല്‍ ബാലതാരമായിട്ടായിരുന്നു സള്ളി കലാരംഗത്ത് എത്തുന്നത്. പിന്നീട് കെ- പോപ് ബാൻഡില്‍ ചേര്‍ന്നതോടെയാണ് പ്രശസ്‍തയാകുന്നത്. 2017ല്‍ റിയല്‍ ആൻഡ് പൈററ്റ്സ് എന്ന സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുമുണ്ട്. നെറ്റ്ഫ്ലക്സില്‍ ഒരു പരമ്പരയില്‍ അഭിനയിക്കാനിരിക്കേയാണ് മരണം.