'തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി, സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവിയിൽ അതൃപ്തിയില്ല'
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂറാണ് നിയമന വിവരം പുറത്തുവിട്ടത്.
തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാർത്തകൾ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂറാണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
Also Read: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ആക്കിയത് അറിയിപ്പില്ലാതെ; സുരേഷ് ഗോപി അമർഷത്തിലെന്ന് സൂചന
അതേസമയം, സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് പുറത്ത് വരുന്ന സൂചന. മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷനാക്കിയത് എന്നാണ് വിവരം. വിഷയത്തിൽ സുരേഷ് ഗോപി അമർഷത്തിലാണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കരുവന്നൂരിൽ പദയാത്ര നടത്താനിരിക്കെയാണ് സുരേഷ് ഗോപിക്ക് പുതിയ പദവി നല്‍കിയത്.