എമ്പുരാന്റെ വർക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ.

റുമി എന്ന ചിത്രത്തിന് ശേഷം ചരിത്ര പുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കാളിയൻ. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനാ'യാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. ആറ് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നിലവിൽ നടന്നു വരികയാണ്. ഷൂട്ടിം​ഗ് ഉടൻ നടക്കുമെന്നാണ് കരുതപ്പെടുത്തത്.

ഈ അവസരത്തിൽ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് കാളിയൻ അണിയറ പ്രവർത്തകർ. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. യുദ്ധസമാനമായ ഭൂമിയിൽ വാളുമായി ഒരാൾ നിൽക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റർ. ഒപ്പം പൃഥ്വിരാജിന് ആശംസയും അറിയിച്ചിട്ടുണ്ട്. 

ആറ് വർഷം മുൻപാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. സുജിത് വാസുദേവ് ആണ് ക്യാമറ. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സം​ഗീതം ഒരുക്കിയ രവി ബസ്‍റൂര്‍ ആണ് കാളിയനിലും പ്രവർത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു. 

കേട്ടുമറന്ന മുത്തശ്ശിക്കഥയുടെ അതിമനോഹര ആവിഷ്കാരം; 'പല്ലൊട്ടി 90s കിഡ്സ്'ലെ 'പൂത കഥ' എത്തി

KAALIYAN - First Look Teaser | Prithviraj Sukumaran | S. Mahesh | Rajeev Govindan | Sujith Vaasudev

അതേസമയം, എമ്പുരാന്റെ വർക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഡിസംബറിലോ അടുത്തവർഷം ആദ്യമോ റിലീസ് ചെയ്യും. ഇക്കാര്യം നേരത്തെ മോഹൻലാൽ തന്നെ ബി​ഗ് ബോസ് ഷോയിൽ തുറന്നു പറഞ്ഞിരുന്നു. നിലവിൽ തിരുവനന്തപുരത്താണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം