ഹൃത്വിക് റോഷൻ നായകനായി പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ ചിത്രമാണ് കാബില്‍. ഇന്ത്യയില്‍ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. സഞ്ജയ് ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം ചൈനയില്‍ റിലീസ് ചെയ്യുന്നതാണ് പുതിയ വാര്‍ത്ത. ജൂണ്‍ അഞ്ചിനായിരിക്കും ചിത്രം ചൈനയില്‍ റിലീസ് ചെയ്യുക. 2017ലായിരുന്നു ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്‍തിരുന്നത്.

കാബിലില്‍  ഒരു അന്ധകഥാപാത്രമായിട്ടായിരുന്നു ഹൃത്വിക് റോഷൻ എത്തിയത്. ചിത്രം ചൈനയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് ഹൃത്വിക് റോഷൻ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കൂടുതല്‍ ജനങ്ങളിലേക്ക് ചിത്രം എത്തുന്നതാണ് സന്തോഷകരം- ഹൃത്വിക് റോഷൻ പറയുന്നു. യാമി ഗൌതം ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.