Asianet News MalayalamAsianet News Malayalam

ബിജു മേനോന്‍, മേതിൽ ദേവിക കേന്ദ്ര കഥാപാത്രങ്ങള്‍; 'കഥ ഇന്നുവരെ' ഫസ്റ്റ് ലുക്ക് എത്തി

ഓണം റിലീസ് ആയി എത്തും

kadha innuvare malayalam movie first look biju menon methil devika
Author
First Published Aug 14, 2024, 6:28 PM IST | Last Updated Aug 14, 2024, 6:28 PM IST

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രശസ്‌ത നർത്തകി മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 

ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിക്കുന്നത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.

ALSO READ : പൊട്ടിച്ചിരിപ്പിക്കാൻ ജീത്തു ജോസഫ്, ഒപ്പം ബേസിൽ ജോസഫും കൂട്ടരും; 'നുണക്കുഴി' നാളെ മുതൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios