Asianet News MalayalamAsianet News Malayalam

'അച്ഛനും മകനും', ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ

മകന്റെയും തന്റെയും ഫോട്ടോ ചേര്‍ത്താണ് കൈലാസ് മേനോൻ പങ്കുവെച്ചിരിക്കുന്നത്.

Kailas Menon share his photo
Author
Kochi, First Published May 19, 2021, 6:20 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. സംഗീതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ കൈലാസ് മേനോൻ പങ്കുവയ്‍ക്കാറുണ്ട്. തന്റെ മകന്റെ ഫോട്ടോ കൈലാസ് മേനോൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെയും മകന്റെയും ഫോട്ടോ ചേര്‍ത്ത് കൈലാസ് മേനോൻ പങ്കുവെച്ചതാണ് ചര്‍ച്ചയാകുന്നത്.

സമന്യൂ രുദ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സമന്യു എന്നതും രുദ്ര എന്നതും ശിവന്റെ പേരുകളാണ്. ഒരേ മനസുള്ളവര്‍  എന്നാണ് സമന്യയുടെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയു അന്തകൻ എന്നാണ് രുദ്രയുടെ അര്‍ഥമെന്നും ശിവന്റെ വലിയ ഭക്തയാണ് കുഞ്ഞിന്റെ അമ്മ എന്നും കൈലാസ് മേനോൻ പറഞ്ഞിരുന്നു.

അന്നപൂര്‍ണ ലേഖ പിള്ളയാണ് കൈലാസ് മേനോന്റെ ഭാര്യ.

തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനമാണ് കൈലാസ് മേനോനെ ശ്രദ്ധേയനാക്കിയത്.

Follow Us:
Download App:
  • android
  • ios