കൃഷ്ണജിത് എസ് വിജയൻ സംവിധാനം ചെയ്യുന്ന 'തെമിസ് - ദി ​ഗോഡസ് ഓഫ് ജസ്റ്റിസ്' എന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മിഥുൻ നളിനി, വിജയകുമാർ, ഡയാന ഹമീദ്, സറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൃഷ്ണജിത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തെമിസ് - ദി ​ഗോഡസ് ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എറണാകുളം ചലച്ചിത്രം സ്റ്റുഡിയോയിൽ വച്ച് റിലീസ് ചെയ്തു. റോസ് ലാൻഡ് സിനിമാസിന്റെ ബാനറിൽ സി പി ഷാജി, ഡോ. ജോജി കുര്യാക്കോസ്, ജാക്‌സൺ ജേക്കബ്, നിഷാദ് ജോയി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നന്ദു, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, മജീദ്, സലാം ബാപ്പു, കെ എസ് പ്രസാദ്, സഹീർ മുഹമ്മദ്, പ്രതാപൻ, നന്ദൻ ഉണ്ണി, ജോമി ജേക്കബ്, ആശ അരവിന്ദ്, അനു പ്രഭ, സരിക്ഷ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഹുസൈൻ അബ്ദുൾ ഷുക്കൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഷാജി ഓണക്കൂർ, ഡോ. ജോജി കുര്യാക്കോസ് എന്നിവർ എഴുതിയ വരികൾക്ക് സെജോ ജോൺ, പ്രവീൺ കൃഷ്ണ, പ്രവീൺ നീരജ് തുടങ്ങിയവർ സംഗീതം പകരുന്നു. എഡിറ്റർ നിഖിൽ വേണു, കഥ ജോമി, പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലി, ആർട്ട് ഡയറക്ടർ ഹബീബ് കോട്ടക്കൽ, ആക്ഷൻ ഡയറക്ടർ അഷറഫ് ഗുരുക്കൾ, ശ്രാവൺ സത്യ, ചമയം അനൂപ് സാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗൗതം കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ രതീഷ് കണ്ടിയൂർ, ദേവരാജ്, വസ്ത്രാലങ്കാരം ഹേമ, വിനു ലാവണ്യ, പി ആർ ഒ- എ എസ് ദിനേശ്.