ലൂസിഫറില്‍ സ്ക്രീന്‍ ടൈം കുറവെങ്കിലും ശ്രദ്ധേയ കഥാപാത്രമായിരുന്നു തങ്കരാജിന്
അന്തരിച്ച പ്രശസ്ത സിനിമാ, നാടക നടന്‍ കൈനകരി തങ്കരാജിന് (Kainakary Thankaraj) ആദരാഞ്ജലി അര്‍പ്പിച്ച് മുരളി ഗോപി. മുരളി ഗോപി രചന നിര്‍വ്വഹിച്ച, പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭം ലൂസിഫറില്‍ തങ്കരാജ് പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയോട് അടുപ്പമുള്ള നെടുമ്പള്ളി കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് തങ്കരാജ് അവതരിപ്പിച്ചത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനിലും ഈ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരുന്നുവെന്ന് മുരളി ഗോപി പറയുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ, മുരളി ഗോപി കുറിച്ചു.
കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന തങ്കരാജിന് 77 വയസ് ആയിരുന്നു. കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്. പ്രമുഖ നാടക പ്രവര്‍ത്തകന്‍ കൃഷ്‍ണന്‍കുട്ടി ഭാഗവതരുടെ മകനുമാണ്. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളാണ് തങ്കരാജ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പ്രേം നസീര്‍ നായകനായി എത്തിയ 'ആനപ്പാച്ചന്‍' ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഇതിനു ശേഷം 'അച്ചാരം അമ്മിണി ഓശാരം ഓമന', 'ഇതാ ഒരു മനുഷ്യന്‍', തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ശേഷം കൈനകരി തങ്കരാജ് കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു. എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി. അതിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ 'ഈ മ യൗ' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകത്തിൽ അഭിനയിക്കുന്നത്. ഫാസിൽ, നെടുമുടി വേണു, അലപ്പി അഷ്‍റഫ് തുടങ്ങിയവർക്കൊപ്പം മത്സര നാടകങ്ങൾ ചെയ്‍തു. 'അണ്ണൻ തമ്പി'യിലൂടെയാണ് സിനിമയിലേക്ക് രണ്ടാം വരവ്. തങ്കരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
Bigg Boss 4 : ഇനി 16 പേര്‍; സീസണ്‍ 4 ലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളില്‍ നിന്നൊക്കെ വിഭിന്നമായി ആദ്യ വാരം തന്നെ നോമിനേഷനും വോട്ടിംഗും നടന്ന സീസണ്‍ ആണ് ഇത്തവണത്തേത്. ആകെയുള്ള 17 മത്സരാര്‍ഥികളില്‍ ക്യാപ്റ്റന്‍ അശ്വിന്‍ വിജയ് ഒഴികെ 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസിന്‍റെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ഇത്. പ്രേക്ഷകരെ സംബന്ധിച്ചും ഇത് കൗതുകകരമായിരുന്നു.
നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച 16 പേരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവര്‍ ഈ വാരം സുരക്ഷിതരാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന 11 പേരാണ് ഞായറാഴ്ച എപ്പിസോഡ് ആരംഭിക്കുമ്പോള്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ നവീന്‍, ധന്യ, നിമിഷ എന്നിവര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പിന്നാലെ അറിയിച്ചു. പിന്നീട് ലക്ഷ്മി, അപര്‍ണ്ണ, അഖില്‍ എന്നിവരും സേഫ് ആണെന്ന് പറഞ്ഞു. ശേഷം അഞ്ചുപേര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. റോണ്‍സണ്‍, റോബിന്‍, ശാലിനി, ജാനകി, ദില്‍ഷ എന്നിവര്‍.
വേദിയില്‍ നിന്ന് എലിമിനേറ്റ് ആവുന്ന ആളുടെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്ന രീതി ആയിരുന്നില്ല ഇന്ന്. മറിച്ച് എലിമിനേറ്റ് ആവുന്ന ആളിന്‍റെ പേര് വച്ചിരിക്കുന്ന ഒരു പെട്ടി സ്റ്റോര്‍ റൂമിലൂടെ മത്സരാര്‍ഥികളിലേക്ക തന്നെ എത്തിക്കുകയായിരുന്നു. ആ പെട്ടി തുറന്ന് എലിമിനേറ്റ് ആവുന്ന ആളിന്‍റെ പേര് വായിക്കാനുള്ള നിയോഗം ലക്ഷ്മിപ്രിയക്കാണ് മോഹന്‍ലാല്‍ നല്‍കിയത്. അപ്രകാരം പെട്ടി തുറന്ന ലക്ഷ്മി അവസാനം ആ പേര് എല്ലാവര്‍ക്കും മുന്നിലേക്ക് ഉയര്‍ത്തിക്കാട്ടി. ഒപ്പം ഉറക്കെ വായിക്കുകയും ചെയ്‍തു. ജാനകിയുടെ പേരായിരുന്നു അത്. ആത്മസംയമനത്തോടെയാണ് ജാനകി താന്‍ എലിമിനേറ്റ് ആയിരിക്കുകയാണെന്ന വിവരം സ്വീകരിച്ചത്. മറ്റു മത്സരാര്‍ഥികള്‍ ജാനകിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പുറത്താക്കല്‍ വാര്‍ത്തയറിഞ്ഞ ശേഷം പെട്ടെന്നുതന്നെ സഹ മത്സരാര്‍ഥികളോട് വിട പറഞ്ഞ് ജാനകി വീടിന് പുറത്തേക്ക് എത്തി. നിലവിലെ ക്യാപ്റ്റന്‍ നവീന്‍റെ ആവശ്യപ്രകാരം ബിഗ് ബോസ് ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തതിനു ശേഷമാണ് ജാനകി പുറത്തേക്ക് പോയത്.
