തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആയിരുന്നു വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായി ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജലിന്റെയും ഗൗതമിന്റെയും മാസ്‍ക് ആണ് ചര്‍ച്ചയാകുന്നത്. കാജല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഡിസൈൻ ചെയ്‍ത മാസ്‍ക് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.

പ്രമുഖ ഫാഷൻ ഡിസൈനറായ മനിഷ് മല്‍ഹോത്ര ചെയ്‍ത വസ്‍ത്രം ധരിച്ചാണ് കാജല്‍ ഏവരുടെയും ശ്രദ്ധ നേടുന്നത്. മഞ്ഞ സാരിയാണ് കാജല്‍ ധരിച്ചിരിക്കുന്നത്. ഗൗതം ക്രീം നിറത്തിലുള്ള പരമ്പരാഗത വസ്‍ത്രവും. എല്ലാവരുടെയും കണ്ണുടക്കിയത് മാസ്‍ക്കിലാണ്. കാജല്‍ തന്റെയും ഗൌതമിന്റെ മാസ്‍ക്കിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. വിവാഹത്തിനായാലും മാസ്‍ക് നിര്‍ബന്ധമാണ്, സുരക്ഷയ്‍ക്കല്ലേ ആദ്യം പ്രാധാന്യം എന്ന് ആരാധകര്‍ പറയുന്നു.

ഗൗതം കിച്‍ലുവിന്റെയും കാജലിന്റെയും വിവാഹ വസ്‍ത്രങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.