ചിരഞ്‍ജീവി നായകനാകുന്നുവെന്നതുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആചാര്യ. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായിക കാജല്‍ അഗര്‍വാള്‍ ഗൗതം കിച്‍ലുമായുള്ള വിവാഹം കഴിഞ്ഞ് ആചാര്യയുടെ ലൊക്കേഷനില്‍ എത്തിയതാണ് പുതിയ വാര്‍ത്ത. ഗൗതം കിച്‍ലുമൊത്താണ് കാജല്‍ അഗര്‍വാള്‍ ആചാര്യയുടെ ലൊക്കേഷനില്‍ എത്തിയത്. ഇരുവര്‍ക്കും ചിരഞ്‍ജീവിയും ആചാര്യയുടെ മറ്റ് പ്രവര്‍ത്തകരും വലിയ സ്വീകരണമാണ് നല്‍കിയത്.

വിവാഹം കഴിഞ്ഞ് മാലിദ്വീപായിരുന്നു ഗൗതം കിച്‍ലുവും ആചാര്യയും ഹണിമൂണ്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തത്. മാലിദ്വീപില്‍ നിന്നുള്ള വിശേഷങ്ങള്‍ ഫോട്ടോകളിലൂടെ കാജല്‍ അഗര്‍വാള്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ആചാര്യയുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് കാജല്‍ അഗര്‍വാള്‍. അരവിന്ദ് സാമിയാണ് ചിത്രത്തിലെ വില്ലൻ. മണിശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ചിരഞ്‍ജീവിക്ക് കൊവിഡ് ബാധിച്ചെന്ന്  തെറ്റായ പരിശോധന ഫലം കാരണം അടുത്തിടെ വാര്‍ത്ത വന്നിരുന്നു.

കൊവിഡ് നെഗറ്റീവ് ആണ് എന്ന് വ്യക്തമാക്കിയ ചിരഞ്‍ജീവി താൻ അടുത്ത മാസം തന്നെ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങുമെന്നും അറിയിച്ചിരുന്നു.