ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവായുള്ള വിവാഹം കഴിഞ്ഞ് കാജല്‍ അഗര്‍വാളിന്റെ ആദ്യ പുതുവര്‍ഷമാണ് ഇത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ഗൗതം കിച്‍ലുവിന്റെയും കാജല്‍ അഗര്‍വാളിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  ഗൗതം കിച്‍ലുവുമൊത്തുള്ള അവധിക്കാല ആഘോഷത്തില്‍ നിന്നുള്ളതാണ് ഫോട്ടോ.

കുടുംബവുമൊത്തായിരുന്നു കാജല്‍ അഗര്‍വാള്‍ ഇത്തവണ പുതുവത്സരം ആഘോഷിച്ചത്. ഫോട്ടോയെ കുറിച്ച് മനോഹരമായ ക്യാപ്ഷനും കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നു, ഇത് ജനുവരി ആണ്, ലോകത്തിന് റോസാപ്പൂവിന്റെ ഗന്ധം. സൂര്യപ്രകാശം സ്വര്‍ണത്തരിപോലെയാണ്, മഞ്ഞുവീഴ്‍ചയുള്ളതും പുൽമേടുകളുള്ളതുമായ കുന്നിൻമുകളിൽ തിളങ്ങുന്നുവെന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെ തന്റെ ഫോട്ടോ ഷെയര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. കാജല്‍ അഗര്‍വാള്‍ പറഞ്ഞതുപോലെ തന്നെയാണ് ഫോട്ടോകളില്‍ കാണുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഗൗതം കിച്‍ലുവിന്റെയും കാജല്‍ അഗര്‍വാളിന്റെയും വിവാഹത്തില്‍ പങ്കെടുത്തത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം.