കാജല്‍ അഗര്‍വാളിനൊപ്പം റെജിന കാസൻഡ്ര, ജനനി, റെയ്‍സ വില്‍സണ്‍ തുടങ്ങിയവരും  'കരുണഗാപിയം' എന്ന ചിത്രത്തില്‍ വേഷമിടുന്നു. 

കാജല്‍ അഗര്‍വാള്‍ നായികയായി പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കരുണഗാപിയം'. കാജല്‍ അഗര്‍വാളിനൊപ്പം റെജിന കാസൻഡ്ര, ജനനി, റെയ്‍സ വില്‍സണ്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഡി കാര്‍ത്തികേയൻ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പല കാരണങ്ങളാല്‍ നീണ്ടു പോയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

കരുണാകരൻ, കലൈരശൻ, ജോണ് വിജയ്, ഷാ റാ തുടങ്ങിയവരും ടകരുണഗാപിയാമി'ലുണ്ട്. ഒരു കോമഡി ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ഡി കാര്‍ത്തികേയൻ അറിയിച്ചിരിക്കുന്നത്. വിഘ്നേശ് വാസുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രസാദ് എൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂ ഡിസൈനര്‍ സ്വപ്‍ന റെഡ്ഡി, ആര്‍ട്ട് സെന്തില്‍ രാഘവൻ, സ്റ്റണ്ട്സ് ഡോണ്‍ അശോക്, മെയ്‍ക്ക് അപ്പ് വിനോദ് സുകുമാരൻ, ഡിഐ വര്‍ണ സ്റ്റുഡിയോ, വിഎഫ്എക്സ് വര്‍ണ സ്റ്റുഡിയോസ് എന്നിവരായിരിക്കും. 'കരുണഗാപിയം' മികച്ച ഒരു ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

കാജല്‍ അഗര്‍വാള്‍- ഗൗതം കിച്‍ലു ദമ്പതിമാര്‍ക്ക് കഴിഞ്ഞ വര്‍ഷം ആണ്‍കുഞ്ഞ് ജനിച്ചത് സിനിമ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. നീൽ കിച്ച്‌ലുവിന്റെ ജനനം അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും എഴുതിയാണ് ഗൗതം കിച്‍ലു കുഞ്ഞിനെ കുറിച്ച് ആരാധകരോട് പറഞ്ഞത്. നീലിന്റെ ഓരോ വിശേഷവും കാജല്‍ തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവയ്‍ക്കാറുണ്ട്.

ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. കാജല്‍ അഗര്‍വാള്‍ വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ദുല്‍ഖര്‍ നായകനായ ചിത്രം 'ഹേയ് സിനാമിക'യാണ് കാജല്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'മലര്‍വിഴി' എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ അവതരിപ്പിച്ചത്.

Read More: 'എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല, പേടിയുമുണ്ടായിരുന്നു', 'സീറോ'യുടെ പരാജയം ബാധിച്ചിരുന്നുവെന്ന് ഷാരൂഖ്