രാജ്യത്തൊട്ടാകെ ആരാധകരുള്ള നടിയാണ് കാജോള്‍. കരിയറിന്റെ തുടക്കത്തിലേതുപോലെ അല്ലെങ്കിലും കാജോള്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. കാജോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കാജോള്‍ ഷെയര്‍ ചെയ്‍ത മകള്‍ നൈസയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. രണ്ടുപേരെയും കാണാൻ ഒരുപോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു.

കാജോള്‍ മക്കളുടെ ഫോട്ടോ മുമ്പും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇതിപ്പോള്‍ ഒരു ഫോട്ടോഷൂട്ടിലെ ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോപി- പേസ്റ്റ് കാജോള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.  പതിനാറുകാരിയായ നൈസയ്‍ക്ക് പുറമെ യഗ് എന്ന ഒരു മകൻ കൂടി കാജോള്‍- അജയ് ദേവ്‍ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്.