അജയ് ദേവ്ഗണ്ണിന്‍റെയും കജോളിന്‍റെയും മകള്‍ നൈസയുടെ പതിനാറം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രവും മകള്‍ക്കായി ഒരു മനോഹര കുറിപ്പും കജോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
മുംബൈ: അജയ് ദേവ്ഗണ്ണിന്‍റെയും കജോളിന്‍റെയും മകള്‍ നൈസയുടെ പതിനാറം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രവും മകള്‍ക്കായി ഒരു മനോഹര കുറിപ്പും കജോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. എന്‍റെ പ്രിയപ്പെട്ട കുട്ടിക്ക് പതിനാറാം ജന്മദിനാശംസകള്‍. എന്‍റെ കൈകളില്‍ ഇപ്പോഴും നിന്‍റെ ആ കുഞ്ഞ് ഭാരമുണ്ട്. നീ എത്ര വളര്‍ന്നാലും എല്ലായിപ്പോഴും എന്‍റെ ഹൃദയമിടിപ്പാണ് എന്നായിരുന്നു കജോളിന്‍റെ ആ മനോഹര കുറിപ്പ്.
കുടുംബത്തോട് വലിയ കരുതലുള്ള ആളാണ് അജയ് ദേവ്ഗണ്‍. പഠനത്തിനായി നൈസ ആദ്യമായി വീട് വിട്ടതിനെക്കുറിച്ചും അതിനെക്കുറിച്ചുള്ള കുടുംബത്തിന്‍റെ ടെന്‍ഷനെക്കുറിച്ചും മുന്‍പ് അജയ് പറഞ്ഞിട്ടുണ്ട്. കൂടാതെ മകളുടെ വസ്ത്രധാരണത്തെ ട്രോളുന്നതിനെതിരെ രൂക്ഷ വിമര്‍ശനവും അജയ് പ്രകടിപ്പിച്ചിരുന്നു.
