Asianet News MalayalamAsianet News Malayalam

കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പില്‍ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്.

Kalabhavan Mani Memorial Award to Shine Tom Chacko
Author
Kochi, First Published Jul 2, 2022, 12:22 PM IST

ചാലക്കുടി: കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്(Shine Tom Chacko). മികച്ച നടനുള്ള അവാര്‍ഡാണ് ഷൈനിന് ലഭിച്ചത്. ദുൽഖർ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷൈന്‍ പുരസ്കാര അർഹനായത്. നടന്‍ ഗുരു സോമസുന്ദരം അവാര്‍ഡ് സമ്മാനിച്ചു. 

സംസ്ഥാന അവാര്‍ഡില്‍ കുറുപ്പിലെ ഭാസി പിള്ള എന്ന കഥാപാത്രത്തെ പൂര്‍ണമായി തഴഞ്ഞതില്‍ പരസ്യമായി ഷൈന്‍ ടോം ചാക്കോ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെയാണ് കലാഭവന്‍ മണിയുടെ പേരിലുള്ള മികച്ച നടനുള്ള മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചത്. ഷൈനിന് ലഭിച്ച ഈ പുരസ്‌ക്കാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പില്‍ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയും ഷൈന്‍ സംസ്ഥാന അവാര്‍ഡിനെതിരെ രംഗത്ത് എത്തിയിരുന്നു. കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോടായി ഷൈന്‍ ടോം ചോദിച്ചിരുന്നു. 

Bigg Boss 4 : ബിബി 4 കലാശക്കൊട്ടിന് ഒരുദിവസം മാത്രം ; പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ

അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന വിചിത്രമാണ്  ഷൈന്‍ ടോം ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കനി കുസൃതി ആണ് നായിക. ബാലുവര്‍ഗീസ്, ജോളി ചിറയത്ത്, ലാല്‍, കേതകി നാരായണന്‍,സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍, ജെയിംസ് ഏലിയ, തുഷാരപിള്ള, ബിബിന്‍ പെരുമ്പിള്ളി, എന്നിവരാണ് മറ്റു താരങ്ങള്‍. രചന: നിഖില്‍ രവീന്ദ്രന്‍, ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് നിര്‍മ്മാണം. അര്‍ജുന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. സ്ട്രീറ്റ് അക്കാദമിക്‌സ് എന്ന മ്യൂസിക് ബാന്‍ഡ് ചിത്രത്തിന്റെ ഭാഗമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, എഡിറ്റര്‍: അച്ചു വിജയന്‍. കോ - ഡയറക്ടര്‍ സുരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍: ആര്‍. അരവിന്ദന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: റെയ്സ് ഹൈദര്‍ ആന്‍സ് അനസ് റഷാദ്.  പി.ആര്‍. ഒ ആതിര ദില്‍ജിത്ത്,  ചിത്രം ആഗസ്റ്റില്‍ റിലീസ് ചെയ്യും.  പന്ത്രണ്ട്, അടിത്തട്ട് എന്നീ ചിത്രങ്ങളാണ്  ഷൈനിന്റേതായി അവസാനം തിയേറ്ററില്‍ എത്തിയത്.

Follow Us:
Download App:
  • android
  • ios