ടൻ കലാഭവൻ നവാസിന്റേയും നടി രഹ്നയുടേയും മകൾ നഹറിൻ നവാസ് അഭിനയരം​ഗത്തേക്ക്. ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ' എന്ന ചിത്രത്തിലൂടെയാണ് നഹറിന്റെ അരങ്ങേറ്റം. നവാസ് തന്നെയാണ് മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ' എന്നാണ് വിവരം. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ അവതരിപ്പിക്കുന്നത്. പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നടി ദുർഗകൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് നീലകണ്ഠനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.