ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപിടി കലാകാരന്മാരാണ് ഇത്തവണ ജനവിധി തേടുന്നത്. കെ ബി ഗണേഷ് കുമാർ, എം മുകേഷ്, ധർമ്മജൻ, സുരേഷ് ഗോപി,കൃഷ്ണകുമാർ, തുടങ്ങിയ നിരവധി പേരാണ് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് തന്നെ ഏതാനും സിനിമാതാരങ്ങൾ വിവിധ പാർട്ടികളിൽ ചേർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ കലാഭവൻ ഷാജോൺ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. താൻ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ കുറിക്കുന്നു.
‘ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്‘ എന്നാണ് ഷാജോൺ കുറിച്ചത്.
ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് ☺️
Posted by Kalabhavan Shajohn on Monday, 29 March 2021
