Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിന് നാല് നായികമാര്‍; കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു

ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരാണ് ബ്രദേഴ്സ് ഡേയിൽ നായികമാരായി എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ലാൽ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു

kalabhavan shajon directed movie shooting started
Author
Kochi, First Published Mar 9, 2019, 4:38 PM IST

കൊച്ചി: മിമിക്രി ആർട്ടിസ്റ്റായും കോമഡി നടനായും സ്വഭാവനടനായും തിളങ്ങിയ ശേഷമാണ് കലാഭവൻ ഷാജോൺ സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. സ്വന്തമായി ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം തീവ്രമായപ്പോൾ തിരക്കഥയെഴുതി. പ്രോത്സാഹനവുമായി സഹപ്രവർത്തരും എത്തിയതോടെ അരങ്ങേറ്റചിത്രത്തിന് ടൈറ്റിലുമായി. രസികൻമാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയുടെ പേര് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ സ്വിച്ച് ഓൺ കൊച്ചിയിൽ നടന്നു.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ നാല് നായികമാരാണുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരാണ് ബ്രദേഴ്സ് ഡേയിൽ നായികമാരായി എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ലാൽ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

പൊള്ളാച്ചി, കൊച്ചി, കുട്ടിക്കാനം, മൂന്നാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം.കോമഡിയും ആക്ഷനും റൊമാൻസും ചേർന്ന കുടുംബചിത്രമായിരിക്കും ബ്രദേഴ്സ് ഡേ എന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios