ഷിജിനുമായുള്ള വഴക്കുകൾ നടക്കുമ്പോഴാണ് രാഹുലിന്റെ നീക്കങ്ങൾ കൂടുതൽ കാണുന്നത്.
ബിഗ് ബോസ് സീസൺ 8 ലെ രാഹുൽ ഈശ്വറിന്റെ പ്രകടനത്തെ പ്രശംസിച്ച് ബിഗ് ബോസ് മുൻ മൽസരാർത്ഥി കൂടിയായ വൈബർ ഗുഡ് എന്ന ശ്രീദേവി ഗോപിനാഥ്. രാഹുലിന്റെ മൈൻഡ് ഗെയിമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ മത്സരങ്ങളുടെ ഗതി നിർണയിക്കുന്നതെന്നും സീക്രട്ട് റൂമിൽനിന്ന് തിരിച്ചെത്തിയ മൃദുലയ്ക്കും അഞ്ജലിക്കും പോലും രാഹുലിനെ നേരിടനാകുന്നില്ലെന്നും ശ്രീദേവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
''എട്ടു മൽസരാർത്ഥികളെ മുന്നിൽ നിർത്തി പിറകിൽ നിന്നും മൈൻഡ് ഗെയം കളിക്കുന്ന ഇങ്ങേരെ പൊട്ടിക്കാൻ നിലവിൽ ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ആരുമില്ല. സീക്രട്ട് റൂമിൽനിന്ന് തിരിച്ചെത്തിയ മൃദുലയ്ക്കും അഞ്ജലിക്കും പോലും രാഹുലിനെ നേരിടാൻ സാധിക്കുന്നില്ല. ഇതൊരു വൺമാൻ ഷോ ആയി പോയിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഈശ്വറിന്റെ കയ്യിലാണ് ഗെയിമിന്റെ നിയന്ത്രണം പൂർണമായും ഇരിക്കുന്നത്. രാഹുലിനെ പ്രകോപിപ്പിക്കാനോ അദ്ദേഹത്തിന്റെ ഗെയിമിനെ വെല്ലുവിളിക്കാനോ നിലവിലെ മത്സരാർഥികൾക്ക് കഴിയുന്നില്ല. രാഹുലിന്റെ തന്ത്രങ്ങളെ നേരിടാൻ കഴിവുള്ള ഒരാൾ വീട്ടിൽ എത്തിയാൽ ബിഗ് ബോസിലെ കളിയുടെ ഗതി തന്നെ മാറും.
ഷിജിനുമായുള്ള വഴക്കുകൾ നടക്കുമ്പോഴാണ് രാഹുലിന്റെ നീക്കങ്ങൾ കൂടുതൽ കാണുന്നത്. രാഹുലും ഷിജിനും തമ്മിൽ തർക്കം നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന മറ്റു മത്സരാർഥികൾ പോലും ഷിജിനെതിരെ തിരിയുന്നതു കാണാം. രാഹുൽ വഴക്ക് തുടങ്ങുമ്പോഴേക്കും എട്ടുപേരടങ്ങുന്ന സംഘം ഷിജിനെതിരെ ആക്രമണം നടത്തുന്നതുപോലെയാണ് കാര്യങ്ങൾ പോകുന്നത്. അദ്ദേഹത്തോട് സംസാരിച്ചുനിൽക്കാനോ തന്ത്രപരമായി ഏറ്റുമുട്ടാനോ മറ്റു മത്സരാർഥികൾക്ക് കഴിയുന്നില്ല. രാഹുലിനെതിരെ ശക്തമായി നിൽക്കാനുള്ള ധൈര്യം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം'', എന്നാണ് ഇപ്പോഴുള്ള മത്സരം വിലയിരുത്തിക്കൊണ്ട് ശ്രീദേവി വീഡിയോയിൽ പറയുന്നത്.
