Asianet News MalayalamAsianet News Malayalam

ഞാൻ ഒരു എക്സ്പ്രഷൻ കാണിച്ചപ്പോള്‍ അതുവേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു; കാരണം അത്ഭുതപ്പെടുത്തിയെന്ന് കലാഭവൻ ഷാജോണ്‍


പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാല്‍ നായകനാകുന്ന ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. പൃഥ്വിരാജിന്റെ സംവിധാനമികവിനെ കുറിച്ച് സിനിമയില്‍ അഭിനയിക്കുന്ന മുൻനിര താരങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഭാഗമായത് എങ്ങനെയെന്ന് വ്യക്തമാക്കി പൃഥ്വിരാജിന്റെ സംവിധാനമികവിനെ പ്രശംസിച്ച് കലാഭവൻ ഷാജോണ്‍ രംഗത്ത് എത്തിയിരിക്കുന്നു.

 

Kalabhavan Shajon speaks about Prithviraj
Author
Kochi, First Published Mar 8, 2019, 1:45 PM IST

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാല്‍ നായകനാകുന്ന ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. പൃഥ്വിരാജിന്റെ സംവിധാനമികവിനെ കുറിച്ച് സിനിമയില്‍ അഭിനയിക്കുന്ന മുൻനിര താരങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഭാഗമായത് എങ്ങനെയെന്ന് വ്യക്തമാക്കി പൃഥ്വിരാജിന്റെ സംവിധാനമികവിനെ പ്രശംസിച്ച് കലാഭവൻ ഷാജോണ്‍ രംഗത്ത് എത്തിയിരിക്കുന്നു.

ലൂസിഫറിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ വലിയ സന്തോഷവാനാണ് ഞാൻ.  ഏതൊരു നടനും അത്തരമൊരു കോമ്പിനേഷൻ ആഗ്രഹിക്കുന്നതാണ്.  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു. ലാലേട്ടൻ നായകനാകുന്നു. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും വലിയ താരങ്ങള്‍ അഭിനയിക്കുന്നു. അങ്ങനെയൊരു വലിയ സിനിമയില്‍ അഭിനയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പ്രാര്‍ഥിച്ചിരുന്നു. ഞാൻ മുമ്പ് പൃഥ്വിരാജിനെ കണ്ടപ്പോള്‍ അക്കാര്യം പറയുകയും ചെയ്‍തിരുന്നു. എന്തെങ്കിലും ഒരു വേഷമുണ്ടെങ്കില്‍ എന്നോട് പറയണം കേട്ടോ എന്ന്. വെറുതെ തമാശയ്‍ക്ക് ഞാൻ സൂചിപ്പിച്ചിരുന്നു. അതിനുശേഷം  സിനിമ തുടങ്ങുന്നതിനു മുമ്പ് ആയിരുന്നു പൃഥ്വിരാജിന്റെ കോള്‍.  ചേട്ടാ വളരെ പെട്ടെന്നുള്ള വിളിയാണെന്ന് അറിയാം, എനിക്ക് ഡേറ്റ് തരണം എന്നു പറഞ്ഞു. മറ്റ് സിനിമകളുടെ തിരക്കുകള്‍ ഒഴിവാക്കി ഞാൻ സിനിമയുടെ ഭാഗവുമായി. അലോഷി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ലാലേട്ടന്റെ കൂടെ നില്‍ക്കുന്ന കഥാപാത്രം. അതാണ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കിയത്. എന്താണ് കഥാപാത്രം എന്ന് ഞാൻ ചോദിച്ചപ്പോള്‍ ലാലേട്ടന്റെ വലംകൈയാണ് ചേട്ടാ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പിന്നെ ആ സിനിമയെക്കുറിച്ച് എടുത്തു പറയാനുള്ളത് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചാണ്. ഞെട്ടിച്ചുകളഞ്ഞു രാജു, ഒരു സംശയവുമില്ലാതെ വളരെ ആലോചിച്ച് പൃഥ്വിരാജ് ഷൂട്ട് ചെയ്തു. എല്ലാ സീനിലും കുറഞ്ഞത് പത്ത്, പതിനഞ്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടാകും. അത് വളര്‍ന്ന് വളര്‍ന്ന് 5000 വരെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വന്ന സീനുകള്‍ വരെയുണ്ടായി. അപ്പോഴൊന്നും ഒരു ടെൻഷനും കാണിക്കാതെ അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ മെയ്‍വഴക്കത്തോടെയാണ് പൃഥ്വിരാജ് അതെല്ലാം ഷൂട്ട് ചെയ്‍തത്. ഞാൻ പൃഥ്വിരാജിനോട് ചോദിച്ചു, എങ്ങനെയാണ് ഇത് പറ്റുന്നത് എന്ന്? ചേട്ടാ ഇതൊന്നും വലിയ കാര്യമൊന്നുമില്ല, അങ്ങനെ വിചാരിച്ചാല്‍ മതി എന്നായിരുന്നു മറുപടി. സിനിമയെ കുറിച്ച് എല്ലാം അറിയാം. എന്താണ് എടുക്കാൻ പോകുന്നതെന്നും നമ്മള്‍ ചെയ്യേണ്ട ഭാവങ്ങള്‍ എല്ലാം അറിയാം. ഞാൻ ഒരു ഭാവം കാണിച്ചപ്പോള്‍ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്. ചേട്ടന്റെ ഇങ്ങനെയുള്ള എക്സ്പ്രഷൻ വേറെ ഏതോ സിനിമയില്‍ ഞാൻ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ ഓരോ അഭിനേതാക്കളെയും കുറിച്ച് പഠിച്ചിട്ടാണ് അദ്ദേഹം സംവിധായകന്റെ കസേരയില്‍ ഇരുന്നത്. അതിന്റെ എല്ലാ ഗുണവും സിനിമയ്‍ക്ക് ഉണ്ടാകും- കലാഭവൻ ഷാജോണ്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios