കാളിദാസിന് ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രത്തിന് സ്വാസികയുടെ ഇൻസ്റ്റാഗ്രാം റീല്‍.

മലയാളത്തിന്റെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് സ്വാസിക. സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായി ഉള്ള നടിയാണ് സ്വാസിക. സ്വാസികയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സ്വാസികയുടെ പുതിയ ഇൻസ്റ്റാഗ്രാം റീലാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

കാളിദാസ് ജയറാം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങള്‍. സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസ് ജയറാമിന് ലഭിച്ചു. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ ഡയലോഗ് ആണ് സാസ്വിക റീല്‍ ചെയ്‍തിരിക്കുന്നത്. കാളിദാസ് ജയറാമിന്റെ ഡയോലഗിനാണ് സ്വാസിക അഭിനയിക്കുന്നത്.

എന്തായാലും സാസ്വികയുടെ ഇൻസ്റ്റാഗ്രാം റിലും ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്.

വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ താരമാണ് സ്വാസിക.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.