കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

മിഴിൽ വീണ്ടും നായകനാകാൻ ഒരുങ്ങി കാളിദാസ് ജയറാം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് കൃതിക ഉദയനിധിയാണ്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. താന്യ രവിചന്ദ്രനാണ് ചിത്രത്തിലെ നായിക.

കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. റൈസ് ഈസ്റ്റ് ക്രീയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മീന്‍ കുഴമ്പും മണ്‍ പാനയും, ഒരു പക്കാ കഥൈ, പാവ കഥൈകള്‍, പുത്തം പുതുകാലൈയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൂടിയാണിത്. റീചാര്‍ഡ് എം. നാഥനാണ് ഈ ചിത്രത്തിന്റെ ക്യാമറ. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിൽ സുധ കൊങ്കര സംവിധാനം ചെയ്‌ത തങ്കം എന്ന ഹൃസ്വ ചിത്രത്തിലെ കാളിദാസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്‍റെ പ്രകടനം തങ്ങളെ കരയിച്ചെന്നും ഇനിയും തമിഴ് സിനിമകളില്‍ അഭിനയിക്കണമെന്നുമുള്ള പ്രേക്ഷക നിരൂപണങ്ങള്‍ ധാരാളം കാളിദാസിനെ തേടി എത്തുകയും ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona