സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോ ആയിരുന്നു കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തത്.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനാണ് ഇത്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം പഴയകാല ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയാണ് താരങ്ങളില്‍ ചിലര്‍. മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഫോണ്‍ ഗാലറി പരതുമ്പോഴാണ് ഫോട്ടോ കണ്ടത് എന്ന് കാളിദാസ് ജയറാം പറയുന്നു. മഞ്‍ജു വാര്യരും കാളിദാസ് ജയറാമും എന്തോ സംസാരിക്കുന്നതായാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഫോട്ടോ. ജാക്ക് ആൻഡ് ജില്‍ എന്ന ചിത്രത്തിലെ ഫോട്ടോയ്‍ക്ക് മിസ് യു പെരേര എന്നാണ് മഞ്‍ജു വാര്യര്‍ കമന്റിട്ടത്. മിസ്റ്റര്‍ പെരേര എന്ന് കമന്റിട്ട് മറുപടിയുമായി കാളിദാസ് ജയറാമും രംഗത്ത് എത്തി.