കാളിദാസ് ജയറാമിന്റെ ഫോട്ടോയ്‍ക്ക നടി റെബ ജോണിന്റെ കമന്റ്.

മലയാളത്തിന്റെ യുവ നായകൻമാരില്‍ ശ്രദ്ധേയനാണ് കാളിദാസ് ജയറാം. തമിഴിലുടെ നായകനായ കാളിദാസ് ജയറാം മലയാളത്തിലാണ് ഇപോള്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഇതിനകം തന്നെ ഒട്ടേറെ ഹിറ്റുകളിലും ഭാഗമാകാനായി. ഇപോഴിതാ കാളിദാസ് ജയറാമിന്റെ ഫോട്ടോയ്‍ക്ക് നടി റെബ ജോണ്‍ നല്‍കിയ കമന്റാണ് ചര്‍ച്ചയാകുന്നത്. കാളിദാസ് ജയറാം തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കാളിദാസ് ജയറാമിനെ കാണാൻ എന്തു ഭംഗിയെന്നാണ് റെബ ജോണ്‍ സൂചിപ്പിക്കുന്നത്.

ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോയാണ് ഇത്. എന്നാ ലുക്ക് മച്ചാ എന്നാണ് റെബാ ജോണ്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇതിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്‍സ് സംവിധായകൻ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. ജയരാജിന്റെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആണ് ഇത്. ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.

സൂരജ് സന്തോഷും അഖില ആനന്ദുമാണ് സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. രഞ്ജി പണിക്കര്‍, ശിവജിത് പദ്‍മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി. കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.