ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജില്‍. മഞ്‍ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം കാണാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ കാളിദാസ് ജയറാമായിരുന്നു പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒരു ഫോട്ടോ കൂടി കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നു.

മഞ്‍ജു വാര്യരും കാളിദാസ് ജയറാമും ഒന്നിച്ചുള്ള ഫോട്ടോയാണ് താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഊര്‍ജ്ജസ്വലതയോടെ ഒരു നൃത്തരംഗത്തില്‍ ആണെന്ന് വ്യക്തമാകുന്ന മഞ്‍ജു വാര്യരെയും കാളിദാസ് ജയറാമിനെയുമാണ് ഫോട്ടോയില്‍ കാണാനികുന്നത്. ഫോട്ടോയ്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. യംഗ് സൂപ്പര്‍ ലുക്ക് മഞ്‍ജു ചേച്ചി എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. കാളിദാസ് ജയറാമിന്റെയും മഞ്‍ജു വാര്യരുടെയും തകര്‍പ്പൻ കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിലേക്ക് എന്ന് ആരാധകര്‍ കരുതുന്നു.