സന്തോഷ് ശിവൻ ഒരിടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആൻഡ് ജില്‍. കാളിദാസ് ജയറാമും മഞ്‍ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫോട്ടോ കാളിദാസ് ജയറാം പുറത്തുവിട്ടിരിക്കുന്നു. മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കാളിദാസ് ജയറാമും മഞ്‍ജു വാര്യരും ഊര്‍ജ്ജസ്വലതയോടെ നൃത്തം വയ്‍ക്കുന്ന രംഗത്തിന്റെ ഫോട്ടോയാണ് താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്.  ബേസില്‍ ജോസഫും അജു വര്‍ഗീസും ഒപ്പമുണ്ട്. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരുന്നു. മഞ്‍ജു വാര്യര്‍ പെരേര എന്ന് കമന്റിടുകയും മിസ്റ്റര്‍ പെരേര എന്ന് കാളിദാസ് ജയറാം മറുപടി നല്‍കുകയും ചെയ്‍തിരുന്നു.