മാളവിക ജയറാമിന് ആശംസയുമായി സഹോദരൻ കാളിദാസ് ജയറാം.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ജയറാമും പാര്‍വതിയും. കാളിദാസ് ജയറാമും മാളവികയുമാണ് ഇരുവരുടെയും മക്കള്‍. കാളിദാസ് ജയറാം ഇതിനകം തന്നെ ഹിറ്റ് സിനിമകളുടെ ഭാഗമായി. സഹോദരിയുടെ ജന്മദിനത്തില്‍ മാളവികയ്‍ക്ക് മികച്ച ആശംസയുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം മാളവികയ്‍ക്കൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിന്റെ ജന്മദിനം നിന്റെ സഹോദരനെ പോലെ കൂളായിരിക്കട്ടെ എന്നാണ് കാളിദാസ് എഴുതിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഡലിംഗില്‍ സജീവാണ് മാളവിക ജയറാം. ചക്കി എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ മാളവിക അറിയപ്പെടുന്നത്. ജയറാമിനൊപ്പം തന്നെ മാളവിക പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മാളവിക ജയറാം പങ്കുവയ്‍ക്കാറുണ്ട്. ഇപോള്‍ സഹോദരിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് കാളിദാസ് ജയറാം. സഹോദരിക്ക് മനോഹരമായ ജന്മദി ആശംസകളും നേരുന്നു.

ബാക് പാക്കേഴ്‍സ് എന്ന ചിത്രമാണ് കാളിദാസ് ജയറാമിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

ജയരാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.