Asianet News MalayalamAsianet News Malayalam

Kallan D'Souza new release date : സൗബിന്‍റെ 'കള്ളന്‍ ഡിസൂസ' ഒരാഴ്ച നേരത്തെ; പുതിയ റിലീസ് തീയതി

ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍

kallan d souza new release date soubin shahir dileesh pothan jithu k jayan
Author
Thiruvananthapuram, First Published Jan 16, 2022, 5:13 PM IST

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പല സിനിമകളും റിലീസ് നീട്ടിയിരുന്നു. മുന്‍പ് തീരുമാനിച്ചിരുന്ന തീയതിയില്‍ തന്നെ സമീപവാരങ്ങളില്‍ തിയറ്ററുകളിലെത്തിയത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ്. വലിയ ചിത്രങ്ങള്‍ മാറുന്നതോടെ സിനിമയുടെ ചാര്‍ട്ടിംഗിലും വ്യത്യാസം വരുകയാണ്. ഇപ്പോഴിതാ ഒരു മലയാള ചിത്രം പ്രഖ്യാപിച്ചിരുന്നതിലും ഒരാഴ്ച നേരത്തെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്‍ത 'കള്ളന്‍ ഡിസൂസ'യാണ് (Kallan D Souza) റിലീസ് മുന്‍പ് പ്രഖ്യാപിച്ചിരുന്നതിലും ഒരാഴ്ച നേരത്തെ ആക്കിയിരിക്കുന്നത്.

ചിത്രം ഈ മാസം 27ന് എത്തുമെന്നാണ് ഡിസംബര്‍ 7ന് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വരുന്ന വെള്ളിയാഴ്ച, അതായത് 21ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പുതിയ പ്രഖ്യാപനം. ദുല്‍ഖര്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രം നായകനാവുന്ന സ്‍പിന്‍ ഓഫ് ചിത്രമാണ് ഇത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി സ്ക്രീനില്‍ എത്തുന്നത്.

റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റാംഷി അഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സജീര്‍ ബാബയുടേതാണ് രചന. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസാല്‍ ജയ്‍നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സിലെക്സ് എബ്രഹാം, സനല്‍ വി ദേവന്‍, ഡിസൈന്‍സ് പാലായ്.

Follow Us:
Download App:
  • android
  • ios