തിരക്കഥ, സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രം മാർച്ച് 31 ന് പ്രദർശനത്തിനെത്തും. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്തപ്പന്‍ എന്ന കള്ളന്‍റെ രസകരമായ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടിന്റെ ഹരിതാഭയാർന്ന മനോഹാരിതയും വശ്യത തുളുമ്പുന്ന ഗാനങ്ങളുമൊക്കെ ചിത്രത്തിന്റെ പ്രത്യേകതയാണ്. 

മാത്തപ്പന്‍ എന്ന കള്ളന്‍റെ മുന്നില്‍ ഒരിക്കല്‍ ഭഗവതി പ്രത്യക്ഷപ്പെടുകയാണ്. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. സലിം കുമാര്‍, പ്രേംകുമാര്‍, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. ഗൃഹാതുര സ്മരണ ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ ആസ്വാദകര്‍ക്ക് നല്‍കിയ ആളാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗാനത്തിനും മികച്ച സ്വീകാര്യത ലഭിക്കുകയുണ്ടായി. 

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം, കഥ കെ വി അനിൽ, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, ഫൈനൽ മിക്സിങ് രാജാകൃഷ്ണൻ, കൊറിയോഗ്രഫി കല മാസ്റ്റർ, ആക്‌ഷൻ മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗീസ്, അലക്സ് ആയൂർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, കാലിഗ്രാഫി കെ പി മുരളീധരൻ, ഗ്രാഫിക്സ് നിഥിൻ റാം, ലൊക്കേഷൻ റിപ്പോർട്ട് അസിം കോട്ടൂർ, പി ആർ ഒ- എം കെ ഷെജിൻ.

ALSO READ : ഐശ്വര്യ രജനികാന്തിന്‍റ വീട്ടുജോലിക്കാരി മോഷ്ടിച്ചത് 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാം വജ്രവുമെന്ന് പൊലീസ്

Kallanum Bhagavathiyum Official Teaser 2 |Vishnu Unnikrishnan, Anusree, Mokksha| East Coast Vijayan