ലോകേഷിനൊപ്പം രത്ന കുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്

ലിയോയോളം റിലീസിന് മുന്‍പ് ഓളമുണ്ടാക്കിയ മറ്റൊരു ചിത്രം അടുത്തൊന്നും തിയറ്ററുകളില്‍ എത്തിയിട്ടില്ല. ലോകേഷിന്‍റെ സംവിധാനത്തില്‍ മാസ്റ്ററിന് ശേഷം വീണ്ടും വിജയ് എത്തുന്ന ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണോ എന്ന ആകാംക്ഷയാണ് ഇത്ര വലിയ പ്രീ റിലീസ് ഹൈപ്പ് കാണികള്‍ക്കിടയില്‍ സൃഷ്ടിച്ചത്. കേരളം അടക്കമുള്ള മാര്‍ക്കറ്റുകളില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ റെക്കോര്‍ഡ് ഓപണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം ആദ്യദിനം കണ്ടവരില്‍ നിരവധി സെലിബ്രിറ്റികളുമുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള തന്‍റെ ആവേശം പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

"ബാഡ് ആസ് മാ! അതാണ്, അതാണ് ട്വീറ്റ്", എന്നാണ് കല്യാണി എക്സില്‍ കുറിച്ചിരിക്കുന്നത്. ലിയോ എന്ന ഹാഷ് ടാഗിനൊപ്പം തീയുടെ ഇമോജിയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിനുവേണ്ടി അനിരുദ്ധ് തയ്യാറാക്കിയ ഒരു ട്രാക്ക് ആണ് ബാഡ് ആസ് എന്നത്.

Scroll to load tweet…

ലോകേഷിനൊപ്പം രത്ന കുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, ജോര്‍ജ് മരിയന്‍, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്‍റണി, മനോബാല, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ റെക്കോര്‍ഡ് സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. 655 സ്ക്രീനുകളിലാണ് പ്രദര്‍ശനം. 

ALSO READ : 'എല്‍സിയു'വിലേക്ക് വിജയ് എത്തിയ ദിവസം 'ആര്‍സിയു'വിലേക്ക് ആ യുവ സൂപ്പര്‍താരം; പ്രഖ്യാപിച്ച് രോഹിത് ഷെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക