ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം. 

ല്യാണി പ്രിയദർശനും നസ്ലെനും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ലോക: ചാപ്റ്റർ വൺ- ചന്ദ്ര എന്നാണ് ചിത്രത്തിന്‍റെ പേര്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് കല്യാണി ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. കല്യാണി പ്രിയദർശനോടൊപ്പം നസ്‌ലെനേയും പോസ്റ്ററിൽ കാണാം.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രം കൂടിയാണ് ലോക. ഇതിനായി കല്യാണി മാർഷ്യൽ ആർട്സ് അഭ്യസിച്ചിരുന്നു. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ലോകയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ചിത്രീകരണം 94 ദിവസങ്ങളിലായിട്ടായിരുന്നു പൂര്‍ത്തീകരിച്ചത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ എത്തുന്നുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് ലോകയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയാണ് നസ്ലെന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവര്‍ കൈകാര്യം ചെയ്തിരുന്നു. പടം ജൂണ്‍ 13ന് ഒടിടിയില്‍ എത്തും.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News