ചിത്രത്തിൽ തന്റെ ഭാഗങ്ങൾ തീർന്നെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കുറിക്കുകയാണ് കല്യാണി.

സിനിമാസ്വാദകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിൽ തന്റെ ഭാഗങ്ങൾ തീർന്നെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കുറിക്കുകയാണ് കല്യാണി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ഇന്നലെ ‘ഹൃദയ’ത്തിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് തീർന്നു. നിരവധിയാളുകൾക്ക് അറിയില്ല, ഞാനെന്തുകൊണ്ടാണ് സിനിമയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന്, തീർച്ചയായും സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു. സന്തോഷവാനല്ലാത്ത ഒരാളെയും ഞാനവിടെ കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവർ ഏറ്റവും സന്തുഷ്ടരായ മനുഷ്യരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്. വളരാനും ഇത്തരത്തിലുള്ള ജീവിതം നയിക്കാനും ഞാൻ ആഗ്രഹിച്ചു.

കഴിഞ്ഞ രണ്ടുമാസം, അച്ച എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകൾക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണിത്. ഇപ്പോൾ എനിക്ക് സെറ്റിലെ ഓരോരുത്തരെയും നഷ്ടപ്പെടാൻ പോവുന്നു,” കല്യാണി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

View post on Instagram

വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രവും പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.