കൂര്‍ഗില്‍ നിന്നുള്ള തന്റെ ഫോട്ടോ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്യാണി പ്രിയദര്‍ശൻ. സംവിധായകൻ പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ ഇന്ന് തിരക്കുള്ള നായികയാണ്. കല്യാണി പ്രിയദര്‍ശന്റെ ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ കല്യാണി പ്രിയദര്‍ശൻ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

കൂര്‍ഗില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കല്യാണി പ്രിയദര്‍ശൻ പങ്കുവെച്ചിരിക്കുന്നത്. ജിപ്‍സി റൈഡ് എന്നാണ് ഫോട്ടോയ്‍ക്ക് കല്യാണി പ്രിയദര്‍ശൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കല്യാണിയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡിയെന്ന ചിത്രമാണ് കല്യാണി പ്രിയദര്‍ശൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്.

ബ്രോ ഡാഡി എന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

പൃഥ്വിരാജും ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുണ്ട്. പൃഥ്വിരാജിന്റെ ജോഡിയായിട്ടാണ് ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ അഭിനയിക്കുന്നത്. നായകനായ മോഹൻലാലിന്റെ ജോഡിയായിട്ട് ചിത്രത്തില്‍ മീന ആണ് അഭിനയിക്കുന്നത്. . ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.