ഇപോഴിതാ മോഹൻലാലിനൊത്തുള്ള വര്‍ക്കൗട്ട് ഫോട്ടോ പങ്കുവയ്‍ക്കുകയാണ് കല്യാണി പ്രിയദര്‍ശൻ.
മലയാളത്തിന്റെ പ്രിയതാരം മോഹൻലാല്‍ സ്വന്തം ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ കാട്ടുന്ന ആളാണ്. അടുത്തിടെ മോഹൻലാല്‍ പങ്കുവയ്‍ക്കുന്ന ഫോട്ടോകളില്‍ നിന്ന് അത് വ്യക്തമാണ്. വ്യായാമത്തിനായി സമയം ചെലവഴിക്കാൻ മോഹൻലാല്‍ മടിക്കാറില്ല. ഇപോഴിതാ മോഹൻലാലിനൊത്തുള്ള വര്‍ക്കൗട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശൻ.
ജിമ്മില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് കല്യാണി പ്രിയദര്‍ശൻ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശൻ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ബ്രോ ഡാഡി ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ബ്രോ ഡാഡി കോമഡി ചിത്രമായിരിക്കും പൃഥ്വിരാജ് പറഞ്ഞിരുന്നത്.
