വിജയ്‍യുടെയും കമല്‍ഹാസന്റെയും ലോകേഷ് കനകരാജിന്റെയും ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.

വിജയ് നിറഞ്ഞാടിയ ലിയോ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം പ്രതീക്ഷകള്‍ ശരിവെച്ചിരിക്കുന്നു. കമല്‍ഹാസൻ നായകനായ വിക്രം എന്ന ചിത്രമാണ് ലോകേഷ് കനകരാജ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത് വൻ ഹിറ്റാക്കി മാറ്റിയിരുന്നത്. വിജയ്‍യുടെയും കമല്‍ഹാസന്റെയും ലോകേഷ് കനകരാജിന്റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ചത് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് (വ്യത്യസ്‍ത സാഹചര്യങ്ങളില്‍ എടുത്ത ഫോട്ടോ).

ഒരേപോലുള്ള ഷര്‍ട്ടാണ് മൂവരും ധരിച്ചിരിക്കുന്നതെന്നതാണ് ആ ഫോട്ടോയെ കൗതുകമുള്ളതാക്കുന്നത്. വിജയ്‍യുടെ ലിയോ ആകെ 461 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇത്തരം ഒരു നേട്ടത്തില്‍ ഏഴ് ദിവസങ്ങളിലാണ് ലിയോ എത്തിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ വ്യക്തമാക്കുന്നു. വിജയ്‍യുടെ ലിയോ കേരളത്തില്‍ 50 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും ഇന്ന് പുറത്തുവന്നിരുന്നു.

വേഗത്തില്‍ തമിഴ്‍നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡും വിജയ്‍യുടെ ലിയോയുടെ പേരിലാണ്. തമിഴ്‍നാട്ടില്‍ വിജയ്‍യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ എന്ന നേട്ടത്തില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് മുമ്പ് 16 ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോയുടെ റിലീസ് ചെയ്‍തത് ഒക്‍ടോബര്‍ 19നായിരുന്നു. കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് വിജയ്‍യുടെ ലിയോ റിലീസിനു മുന്നേ മറികടന്നിട്ടുണ്ട്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരി സിനിമയും ലിയോയ്‍ക്കൊപ്പം എത്തിയെങ്കിലും തെലുങ്കിലും വിജയ് ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

Read More: 'ഐ ആം സ്‍കെയേഡ്', അനിരുദ്ധിന്റെ സംഗീതത്തില്‍ ലിയോയുടെ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക