തിയറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചുിരുന്നു.

ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പ(Pushpa) തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ പുഷ്പയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് കമൽഹാസൻ. 

സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദിനൊപ്പമാണ് കമൽഹാസൻ സിനിമ കണ്ടത്. തങ്ങളുടെ സിനിമ കണ്ടതിനും പ്രശംസിച്ചതിനും ദേവിശ്രീ പ്രസാദ് ട്വിറ്ററിലൂടെ കമൽഹാസന് നന്ദി പറഞ്ഞിട്ടുമുണ്ട്. ഈ ട്വീറ്റിന് പിന്നാലെയാണ് നന്ദി പറഞ്ഞ് അല്ലു അർജുനും എത്തിയത്. 

Scroll to load tweet…

തിയറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.