കൊവിഡ് ഭേദമായി ആശുപത്രി വിട്ടത് അറിയിച്ച് കമല്‍ഹാസൻ.

അടുത്തിടെ കൊവിഡ് രോഗം ബാധിച്ച് കമല്‍ഹാസൻ (Kamal Haasan) ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് രോഗം ബാധിച്ച കാര്യം കമല്‍ഹാസൻ തന്നെയായിരുന്നു അറിയിച്ചത്. ഇപോള്‍ താൻ കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് കമല്‍ഹാസൻ.

മുൻകരുതലുകൾ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കും. വേഗത്തില്‍ സുഖപ്പെടാനാകും. ഒരുപാട് പേര്‍ തന്നെ കുറിച്ച് ചിന്തിച്ചുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും കമല്‍ഹാസൻ പറയുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം 'വിക്ര'ത്തിലാണ് കമല്‍ഹാസൻ അഭിനയിച്ചുകൊണ്ടിരുന്നത്.

കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ ചിത്രത്തിന്റെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. 

ഫഹദും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. നരെയ്‍ന്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവരും മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ 'വിക്ര'ത്തില്‍ അഭിനയിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്, പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം, കണ്ണന്‍ ഗണ്‍പത്.