കമൽഹാസൻ, മോഹൻലാൽ, അക്ഷയ് കുമാർ, ആമിർ ഖാൻ, പൃഥ്വിരാജ് സുകുമാരൻ, കരൺ ജോഹർ എന്നിവര്‍ വിവാഹത്തിന് സന്നിഹിതരായ ഫോട്ടോ ഇപ്പോള്‍ വൈറലാണ്.
ജയ്പൂരില്‍ : ജയ്പൂരിൽ നടന്ന ഒരു വിവാഹത്തിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ജയ്പൂരിലെ രാംബാഗ് പാലസിൽ നടന്ന വാൾട്ട് ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്‍റ് കെ മാധവന്‍റെ മകന്‍ ഗൌതം മാധവന്‍റെ വിവാഹത്തിൽ ഇന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖര്‍ എല്ലാം എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
കമൽഹാസൻ, മോഹൻലാൽ, അക്ഷയ് കുമാർ, ആമിർ ഖാൻ, പൃഥ്വിരാജ് സുകുമാരൻ, കരൺ ജോഹർ എന്നിവര്‍ വിവാഹത്തിന് സന്നിഹിതരായ ഫോട്ടോ ഇപ്പോള്‍ വൈറലാണ്. വിവാഹച്ചടങ്ങിൽ മോഹൻലാലിനൊപ്പം ഭാംഗ്ര അവതരിപ്പിക്കുന്ന വീഡിയോ നടന്‍ അക്ഷയ് കുമാര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് താരങ്ങളുടെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
അക്ഷയ് കുമാറിന്‍റെ ഒരു ഫാൻ പേജില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ താരങ്ങൾ പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ വിവാഹ ആഘോഷങ്ങളിൽ ഒരുമിച്ച് പങ്കെടുക്കുന്ന രണ്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മുൻ നിരയിൽ അക്ഷയ് കുമാർ കമൽഹാസന്റെ അടുത്താണ് ഇരിക്കുന്നത്. അവരുടെ പിന്നിൽ, ആമിർ ഖാൻ മുൻ ഭാര്യ കിരൺ റാവുവിനൊപ്പം ഇരിക്കുന്നത് കാണാം. കരൺ ജോഹർ, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരെയും ചിത്രത്തില്‍ കാണാം.
അക്ഷയ് കുമാർ കമൽ ഹാസനുമായി സംസാരിക്കുന്ന വീഡിയോയും ഒപ്പം ആമിർ ഖാനും എത്തുന്നതുമായ ഒരു വീഡിയോയും വൈറലായിട്ടുണ്ട്. ചടങ്ങിനായി കമല്‍ വെള്ള ഷർട്ടും വലിയ സ്വര്‍ണ്ണക്കരയുള്ള മുണ്ടും ഉടുത്താണ് എത്തിയത്. കമല്‍ ഫാന്‍ പേജ് പങ്കിട്ട ഒരു ഫോട്ടോയിൽ അക്ഷയ് കമൽഹാസനെ കെട്ടിപ്പിടിക്കുന്നതായും കാണാം.
വെള്ളിയാഴ്ച മോഹന്‍ലാലുമായി ചേര്‍ന്നുള്ള ഇതേ വിവാഹ വേദിയില്‍ നിന്നുള്ള നൃത്ത വീഡിയോ അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അത് മോഹന്‍ലാലും റീട്വീറ്റ് ചെയ്തിട്ടുണ്ട്.
'അവിസ്മരണീയ നിമിഷം'; പഞ്ചാബി താളത്തിന് ചുവടുവച്ച് മോഹൻലാലും അക്ഷയ് കുമാറും- വീഡിയോ
കാര്‍ത്തിയെയും അമ്പരപ്പിക്കാൻ അജയ് ദേവ്‍ഗണ്‍, 'ഭോലാ'യുടെ ദൃശ്യങ്ങള്‍ പുറത്ത്
