സൂര്യയുടെ തകര്‍പ്പൻ അതിഥി വേഷവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.

കമല്‍ഹാസൻ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് 'വിക്രം'. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രമായിരുന്നു 'വിക്രം'. തമിഴകത്തിന്റെ തന്നെ ഇൻഡസ്‍ട്രിയല്‍ ഹിറ്റായും മാറിയിരുന്നു. ഇപ്പോഴിതാ 'വിക്രം' റിലീസ് ചെയ്‍ത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

റിലീസിന് ഒരു വര്‍ഷമായതിന്റെ ഭാഗമായി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ലോകേഷ് കനകരാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഗിരീഷ് ഗംഗാധരനായിരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം. നടൻ കമല്‍ഹാസന്റെ കരിയറിലെ തിളക്കമേറിയ ചിത്രമായി മാറിയിരുന്നു വിക്രം.

Scroll to load tweet…

കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയത്. കമല്‍ഹാസന്‍ തന്നെയാണ് 'വിക്രം' സിനിമയുടെ നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് 'വിക്രമി'ന്റെ നിര്‍മാണം. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് ജൂലൈ എട്ടിന് തുടങ്ങിയിരുന്നു. സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ 'വിക്രമി'ന്റെ പ്രത്യേകതയായിരുന്നു. അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത് എന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്‍തിരുന്നത്. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവര്‍ മലയാളത്തില്‍ നിന്ന് എത്തിയപ്പോള്‍ തമിഴകത്തെ വിജയ് സേതുപതി, ഗായത്രി ശങ്കര്‍, സ്വാതിഷ്‍ട, രമേഷ് തിലക് എന്നീ മുൻനിര താരങ്ങളും ഒപ്പമുണ്ടായിരുന്നു.

നൂറ്റിപത്ത് ദിവസങ്ങളെടുത്താണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. അൻപറിവ് ആണ് 'വിക്രം' എന്ന ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

Read More: 'സിദ്ധാര്‍ഥിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടേ'? പാപ്പരാസിക്ക് നടി അദിതി നല്‍കിയ മറുപടി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player