Asianet News MalayalamAsianet News Malayalam

കമല്‍ഹാസനൊപ്പം കൈകോര്‍ക്കാൻ ചിമ്പു, ഒരുങ്ങുന്നത് വമ്പൻ പ്രൊജക്റ്റ്

കമല്‍ഹാസന്റെ അടുത്ത ചിത്രത്തില്‍ ചിമ്പു.

Kamal Haasan to produce Simbus next project hrk
Author
First Published May 22, 2023, 8:38 AM IST

തമിഴകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചിമ്പു. ഒബേലി എൻ കൃഷ്‍ണ സംവിധാനം ചെയ്‍ത 'പത്ത് തല'യാണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിമ്പു നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റാണ് പുറത്തുവരുന്നത്.

ലോകേഷ് കനകരാജിന്റെ 'വിക്ര'ത്തിന്റെ വിജയത്തിനു ശേഷം, കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ഡെസിങ്  പെരിയസ്വാമിയുടെ സംവിധാനത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകൻ.  ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായി മാറിയേക്കാവുന്ന പ്രൊജക്റ്റിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ അതിവേഗം നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി ചിമ്പു വൻ മേയ്‍ക്കോവറാണ് ചെയ്യുക എന്നും വാര്‍ത്തയുണ്ട്. കമല്‍ഹാസനൊപ്പമുള്ള ചിമ്പുവിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്.

അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരായിരുന്നു ചിമ്പുവിനൊപ്പം പത്ത് തലയില്‍ വേഷമിട്ടത്. എ ആര്‍ റഹ്‍മാനായിരുന്നു സംഗീതം. ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനം ഹിറ്റായിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയായിരുന്നു സ്വന്തമാക്കിയത്.

ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാൻ ഹൊംമ്പാളെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരുനനു. ചിമ്പു നായകനായി ചിത്രമായി 'പത്ത് തല'യ്‍ക്ക് മുമ്പ് എത്തിയത് 'വെന്ത് തനിന്തതു കാടാ'ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read More: ബിഗ് ബോസിലേക്ക് മോഹൻലാലിന് അപ്രതീക്ഷിത വീഡിയോ കോള്‍, രജിത് കുമാറിന് പറയാനുള്ളത്

Latest Videos
Follow Us:
Download App:
  • android
  • ios